Monday, December 27, 2010

സ്നേഹിക്കുന്നവരുടെ വേര്‍പാട്...അതൊരു PET ആയാല്‍ പോലും എത്രയോ വേദനാജനകം

ഇ കഴിഞ്ഞ ഡിസംബര്‍ മാസത്തെ ഒരു തണുത്ത പ്രഭാതത്തിലാണ് അവള്‍ ഞങ്ങളുടെ വീട്ടിലേക്കു കയറി വന്നത്. ഒരു കുഞ്ഞു മാര്‍ജാര സുന്ദരി. കാണാന്‍ നല്ല ഓമനത്തമുള്ള മുഖം. എന്‍റെ അമ്മച്ചി ( ഞാന്‍ അമ്മയെ അമ്മച്ചിയെന്നാണ് വിളിക്കുക) രാവിലെ പള്ള്ളില്‍ പോകാന്‍ ഇറങ്ങിയതാണ് .അവള്‍ ഓടിവന്നു വാല്‍ ഇട്ടുരുംമി സ്നേഹ പ്രകടനം തുടങ്ങി. അവള്‍ നന്നായി വിറക്കുന്നുണ്ടായിരുന്നു.പൊതുവേ പൂച്ച വിരോധിയായ എന്‍റെ അമ്മച്ചിക്കവളോടോരിഷ്ടം തോന്നി.എഡി നീ വരുന്നില്ലേ.പൂച്ചയെ കളിപിച്ചുകൊണ്ടിരികുവാണോ..? ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത്‌ വെയിറ്റ് ചെയ്തിരുന്ന ഡാഡി ദേഷ്യത്തില്‍ ചോദിച്ചു.
പള്ളില്‍ പോയി തിരിച്ചു വന്നപ്പോളും സിറ്റ് ഔട്ടില്‍ ഒരു ചെങ്ങറ ഭൂസമരക്കാരിയെപോലെ അവള്‍ ഇരിക്കുന്നുണ്ടായിരുന്നു.അമ്മച്ചി പറഞ്ഞു നമുക്കിതിനെ വളര്‍ത്താം.താമസിയാതെ അവള്‍ അവരുടെ പൊന്നോമനയായി. ഡാഡി അവള്‍ക്കു പേരുമിട്ടു ..പൂച്ചി.... ഫോണ്‍ വിളിക്കുമ്പോള്‍ അമ്മച്ചി അവളെക്കുറിച്ച് വാചാലയാകുന്നത് കണ്ടു ഞാന്‍ സ്വല്‍പ്പം നീരസത്തോടെ ചോദിച്ചു. ചെറുപ്പത്തില്‍ ഒരു പൂച്ചകുഞ്ഞിനെ വളര്‍ത്താന്‍ എനിക്കെന്താഗ്രഹം ആയിരുന്നു.ഞാന്‍ കൊണ്ടുവരുന്ന പൂച്ചകുഞ്ഞുങ്ങളയെല്ലാം അമ്മച്ചി എടുത്തെരിയുമായിരുന്നല്ലോ പുരക്കകതപ്പിയിടുമെന്നു പറഞ്ഞു.എന്നിട്ടിപ്പോ അമ്മച്ചി എന്തിനാ പൂച്ചയെ വളര്‍ത്തുന്നത്? അമ്മച്ചി സ്വോമ്യതയോടെ പറഞ്ഞു. എടാ, അന്ന് നിങ്ങള്‍ ഒക്കെ ഉണ്ടാരുന്നല്ലോ.ഒരു വളര്‍ത്തു മ്രഗത്തിന്‍റെ അവശ്യം അന്നുണ്ടായിരുന്നില്ല. ഇന്നിപ്പോ ഞങ്ങള്‍ ഒറ്റക്കല്ലേ ? മാത്രവുമല്ല ഇവള്‍ നല്ല വൃത്തിയുള്ള പൂച്ചയാണ്.കട്ട് തിന്നില്ല.സുന്ദരിക്കൊതയാണ്. അമ്മച്ചി എനിക്കാട്ടോന്നു താങ്ങിയോ എന്നൊരു സംശയം. ഏതായാലും പൂച്ചയുടെ probation പീരീഡ്‌ കഴിഞ്ഞെന്നെനിക്ക് മനസിലായി.

ദുബായ് ജോലി രാജി വെച്ചു ഫെബ്രുവരി ആദ്യവാരം വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് പൂച്ചിയെയാണ്.അവളുടെ കണ്ണുകളില്‍ ഒരു പട്ടിയുടെ കുര ഞാന്‍ ശ്രദ്ധിച്ചു. അമ്മച്ചി പറഞ്ഞതുപോലെ തന്നെ.സുന്ദരിക്കോത.. സ്ളിം ബുട്ടി..അന്ന നട. ഏതു കണ്ടനും ഒന്ന് മോഹിച്ചു പോകും.അവള്‍ ഭയങ്കര beauty conscious ആയിരുന്നു.എപ്പോഴും ദേഹം നക്കികൊണ്ടിരിക്കും. ആ സമയത്ത് നമ്മള്‍ ‍കാല്‍ വിരല്‍ കാണിച്ചാല്‍ അവള്‍ ഫ്രീ ആയി നക്കിതരും.

അമ്മച്ചി പിന്നീട് ചേച്ചിയുടെ കുഞ്ഞിനെ നോക്കാന്‍ വിദേശത്ത് പോയി. ഞാനും പൂച്ചിയും വല്യ കമ്പനിയായി. അവളുടെ ഓരോ കുസ്രിതിത്തരങ്ങള്‍ അത്രക്ക് രസമായിരുന്നു.സന്ദ്യയായാല്‍ പിന്നെ അവളുടെ ഹോബി പാറ്റ ആന്‍ഡ്‌ പല്ലി hunting ആണ്.ചത്ത് ഉരുംബരിച്ച പാറ്റയേയും പല്ലിയേയും എടുത്തു കളയലായിരുന്നു ഞങ്ങളുടെ പണി.പിന്നെ ഡാഡിയുടെ കാലിലെ vericos വൈനില്‍ മാന്തുക, കാലില്‍ കമ്മുക ഇതൊക്കെ മറ്റു വിനോദങ്ങള്‍. ഇതിനിടയില്‍ ഡാഡി കൊടുത്ത വാണിംഗ് ലെട്ടെര്സ് ഒന്നും അവള്‍ accept ചെയ്തില്ല.എന്‍റെ വീട് എനിക്കെന്തും ചെയ്യാം എന്നുള്ലൊരു മനോഭാവം എപ്പോളും അവളുടെ മുഖത്തുണ്ടായിരുന്നു .അവളില്‍ അനുരാഗവിലോച്ചകാരായ അതിലേറെ മോഹിതരുമായ കുറെ കണ്ടന്മാര്‍ സന്ദ്യസമയങ്ങളില്‍ വീടിനു പരിസരത്ത് വരുമായിരുന്നു.അവളാകട്ടെ അവരെ മൈന്‍ഡ് പോലും ചെയ്യാറില്ലായിരുന്നു. ഞാന്‍ അവന്മാരോട് അഭിമാനത്തോടെ പറയുമായിരുന്നു.. മക്കളെ ഇ പരിപ്പ് ഇവിടെ വേകില്ല. ഇവള്‍ കുടുംബത്തില്‍ പിറന്നവാളാണ്.അവളുടെ സ്വഭാവശുദ്ധിയോര്‍ത്തു ഞാന്‍ ചിന്തിച്ചു...ഇവള്‍ എന്‍റെ മകള്‍ ആയി പിറന്നില്ലല്ലോ.
പൂച്ചിയുടെ ഫോട്ടോ എടുത്തു ചേട്ടായിയുടെ കുട്ടികളായ മുത്തിനും മോളൂസിനും ചേച്ചിയുടെ കുട്ടി സോനുകുട്ടനും അയ്ച്ചുകൊടുക്കുന്നത് ഞാന്‍ പതിവാക്കി. പിള്ളേരോട് ഫോണില്‍ സംസാരിക്കാന്‍ ഒരു subject ആയിരുന്നു എന്‍റെ ഉദ്ദേശ്യം.അപ്പാപ്പി whr es our puzzy cat ? അവള്‍ പാല് കുച്ചുനുണ്ടോ ? എന്നിങ്ങനെ പൂച്ചയുടെ സ്ലാങ്ങില്‍ നിന്നും വിഭിന്നമല്ലാത്ത അവരുടെ സംസാരം കേള്‍ക്കാന്‍ നല്ല രസമാണ്.

അമ്മച്ചി പോയശേഷം ഭക്ഷണകാര്യങ്ങളില്‍ ഞാനും ഡാഡിയും നന്നേ ബുദ്ധിമുട്ടി. ഞാന്‍ ഉണ്ടാക്കുന്ന മീന്‍ കറി ഡാഡിയും ഡാഡിയുണ്ടാകുന്ന മീന്‍ കറി ഞാനും അധികം കഴിക്കാരില്ലായിരുന്നു.ടേസ്റ്റ് കൂടുതല്‍ തന്നെ കാരണം. ഏതായാലും ഇതിന്‍റെ ബെനെഫിറ്റ് മൊത്തം കിട്ടിയത് പൂച്ചിക്കായിരുന്നു. അവള്‍ക്കു ഞങ്ങളോട് സ്നേഹം കൂടാനുള്ള ഒരു കാരണവും ഇതായിരുന്നു.ചൂട് ചോറും മീന്‍ കറിയുമായിരുന്നു അവളുടെ ഇഷ്ടഭോജനം.വായിക് രുചിയായി എന്തേലും കഴിക്കണമെന്ന് തോന്നുമ്പോള്‍ ഡാഡി ഷാപ്പില്‍ പോയി ഒരു മീന്‍ കറി വാങ്ങി വരുമായിരുന്നു. എന്നാല്‍ എന്നെ ഒരിക്കലും വാങ്ങാന്‍ അനുവദിച്ചിരുന്നില്ല.അവിവാഹിതനായ മോന്‍റെ ഇമേജ് പോകണ്ടാന്നു ഡാഡി ചിന്തിചിട്ടുണ്ട്ടാകും.ഒരു ദിവസം അറിയാതെ ഞാന്‍ ചോദിച്ചു..ഷാപ്പിലെ കറിക്കൊക്കെ എന്തൊരു ടേസ്റ്റ് അല്ലേ..? നീ ഏതൊക്കെ ഷാപ്പില്‍ കേരിയിടുണ്ടട എന്ന് പ്രതുല്പന്യമതിയായ ഡാഡിയുടെ മറു ചോദ്യം. ഡാഡി കൊണ്ടുവരുന്ന കറികള്‍ കഴിച്ചു ശീലം ഉണ്ടല്ലോ എന്ന് എന്‍റെ ബുദ്ധിപരമായ ഉത്തരം.
ഡാഡി ഒരു ദിവസം പുറത്തു പോകാന്‍ നേരം പറഞ്ഞതോര്‍ത്തു ഞാന്‍ അതിശയിച്ചു. എടാ പൂച്ചി ഉച്ചക്ക് വരുവാണെങ്കില്‍ കുറച്ചു ചോറും മീന്‍ കറിയും കൊടുത്തേക്കണേ..ഇന്നൊന്നും അവള്‍ കഴിച്ചിട്ടില്ല.എന്‍റെ ചെറുപ്പത്തില്‍ അമ്മച്ചി പള്ളില്‍ പോകുമ്പം പശുവിനു വെള്ളം കൊടുക്കാന്‍ പറഞ്ഞിട്ട് പോകുന്നത് ഞാന്‍ ഓര്‍ത്തു. ഞാന്‍ ചിന്തിച്ചു...എന്‍റെ മോനോട് ഞാന്‍ ഭാവിയില്‍ പറയുന്നത് എങ്ങനെയായിരിക്കും.. എടാ റോബോട്ടിന്‍റെ ബാറ്ററി ഡൌണ്‍ ആയാല്‍ ഒന്ന് ചാര്‍ജ് ചെയ്യാന്‍ ഇട്ടേക്കണേ..!! കാലം മാറുമ്പോള്‍...ഈശ്വര എന്തൊരു ചേഞ്ച്‌.

അങ്ങനെയിരിക്കെ എന്നെ വളരെ വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായി.പൂച്ചിയെ കാണാനില്ല.പിറ്റേ ദിവസം അവളെ കണ്ടു ഒരു കൂട്ടുകാരനും ഉണ്ട് കൂടെ. ദൈവമേ she started dating..!! വേറെ ഒരു കണ്ടനും ഉണ്ട് ഇവരുടെ പുറകെ നടന്നു സല്യം ചെയ്യലാണ്.ഒരു വില്ലനെപോലെ.വൈകിട്ട് ഫുഡ്‌ കഴിക്കാന്‍ അവള്‍ വന്നില്ല. എനിക്ക് വിഷമം ആയി. ഞാന്‍ ചിരട്ടയില്‍ ചോറും മീന്‍
കറിയുമായി അവളുടെ പുറകെ നടന്നു.ആലുവ മണപുറത്തു കണ്ട പരിചയം പോലും അവള്‍ കാണിച്ചില്ല.ഒരു മീന്‍റെ തലപോലും തിന്നു ശീലമില്ലാത്ത പൂച്ചയാണ് . കണ്ടോ ഡാഡി ഇവള്‍ കണ്ട കണ്ടന്മാരുമായി ഡേറ്റ് ചെയ്യുന്നത്? അവള്‍ക് നമ്മളെ വേണ്ട.ഇനി തിരിച്ചു വരുകയുമില്ല. ഡാഡി ചിരിച്ചുകൊണ്ട് പറഞ്ഞു..എടാ മണ്ടാ ഇതവളുടെ ഒരു സമയം ആണ്.അവള്‍ തന്നെ വന്നോളും. നീ കണ്ടോ അവളുടെ കൂടുകാരനെ ? നല്ല ചോക്ലേറ്റ് പയ്യന്‍.ശരിയാ അവള്‍ selective വാന്നെനിക്കും തോന്നി.കണ്ടന്മാര്‍ ഇടക്കിടെ അവള്‍ക്കു വേണ്ടി കലഹിക്കുന്നത് കാണാമായിരുന്നു.മീര എനിക്കുള്ളതാണ് .....എന്നാണവര്‍ തര്‍ക്കികുന്നതെന്നെനിക്ക് തോന്നി.
ഏകദേശം ഒരാഴ്ചകഴിഞ്ഞ് എല്ലാം നഷ്ടപെട്ടവളെപോലെ അവള്‍ കേറി വന്നു.കുരിശുവര കഴിഞ്ഞു ഞാനും ഡാഡിയും പതിവുപോലെ സിറ്റ് ഔട്ടില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുവാരുന്നു. "മെയ്‌ ഐ കം ഇന്സേടെ" എന്നര്‍ത്ഥം വരുന്ന രീതിയില്‍ മ്യാവു..മ്യാവു എന്ന് അവള്‍ കരഞ്ഞു. "പുകഞ്ഞ കൊള്ളി പുറത്ത്.." ഡാഡി സിഗേരെറ്റ് കത്തിച്ചശേഷം കൊള്ളി പുറത്തേക്കു കളഞ്ഞു. അവള്‍ വളരെ ക്ഷീണിതയായി കാണപെട്ടു. പഴയ അ ബേബി ശാലീനത അവളില്‍ നിന്നും പോയതുപോലെ തോന്നി. എനിക്കാരുമില്ലാ എന്നാ രീതിയില്‍ അവള്‍ വീണ്ടും മ്യാവു വച്ചു. എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ..എന്ന പഹ്ചാതല സംഗീതത്തിന്‍റെ അകമ്പടിയോടെ ഞങ്ങള്‍ അവളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ചോറും മീന്‍ കറിയും അവള്‍ ആര്‍ത്തിയോടെ കഴിച്ചു.
കല്യാണ്‍ jewelery യുടെ പരസ്യം എങ്ങാനും കണ്ടാരുന്നോ എന്ന് ഞാന്‍ അവളോട്‌ ചോദിച്ചു.അവള്‍ ഒന്നും മോഴിഞ്ഞില്ല. അധികം താമസിയാതെ അവള്‍ ഞങ്ങളുടെ പഴയ പൂച്ചിയായി.

മെയ്‌ അവസാനം റിയാദിലെ യുനിവേര്സിടി വിസ ലഭിച്ചു ഞാന്‍ സൗദിക്ക് പോയി. രണ്ടാഴ്ചകുശേഷം അമ്മച്ചിയും ചേച്ചിയും നാലുവയസുകാരന്‍ സോനുകുട്ടനും കുഞ്ഞുവാവയും വീട്ടില്‍ എത്തി. കമ്പ്യൂട്ടറില്‍ മാത്രം ഫോട്ടോ കണ്ടു പരിചയമുള്ള സോനു പൂച്ചിയുമായി ചങ്ങാത്തത്തിലായി.ഫോണ്‍ വിളികുംബോളെല്ലാം അവനു പൂച്ചിയുടെ കാര്യം പറയാനേ നേരമുണ്ടയിരുന്നുള്ളു.ഒരു ദിവസം എനിക്ക് വീട്ടില്‍ നിന്നും ഒരു മെസ്സേജ് കിട്ടി. " congrats !! Your pussycat gave birth .2 kids, sex not identified. your father took delivery ".
ഞാന്‍ സന്തോഷം പങ്കുവയ്ക്കാന്‍ വീട്ടില്‍ വിളിച്ചു. അമ്മച്ചി പറഞ്ഞു നല്ല കുഞ്ഞുങ്ങളാണ് .സോനുവിനായിരുന്നു ഏറ്റവും സന്തോഷം. കുഞ്ഞുങ്ങളെ എടുത്താലോന്നും പൂചിക്ക് ഒരു പ്രശ്നവും ഇല്ലാരുന്നു.അവര്‍ അവന്‍റെ കളിതോഴന്മാരായി. ഒരു ദിവസം പൂച്ചികെന്തോ അസുകം പിടിച്ചു.എപ്പോഴുംകിടപ്പ് തന്നെ. അപ്പോള്‍ കുഞ്ഞുങ്ങളെ പാലുകുടിപ്പികുന്നത് സോനു വിന്‍റെ പണിയായി.
ജോലിത്തിരക്ക് കാരണം രണ്ടു ദിവസം കഴിഞ്ഞാണ് പിന്നെ എനിക്ക് വീട്ടില്‍ വിളിക്കാന്‍ പറ്റിയത്. അമ്മച്ചി പറഞ്ഞു എടാ ഒരു bad ന്യൂസ്‌ ഉണ്ട് .നമ്മുടെ വീട്ടിലെ പൂച്ചകളെല്ലാം ചത്ത്‌ പോയി. എനിക്ക് വിശ്വാസം വന്നില്ല. അമ്മച്ചി തുടര്ന്നു... ഇന്നലെ കുഞ്ഞുങ്ങള്‍ നല്ല കരച്ചിലായിരുന്നു. പുറത്ത് വിടാന്‍ സോനു സമ്മതിക്കുകയുമില്ല.അവസാനം അവന്‍ ഉറങ്ങിക്കഴിഞ്ഞു ഡാഡി അതുങ്ങളെ സിറ്റ് ഔട്ടില്‍ വിട്ടു. നേരം വെളുത്തപ്പം കുറച്ചു ചോര കണ്ടു സിറ്റ് ഔട്ടില്‍ .കുഞ്ഞുങ്ങളെ കാണ്ണാനില്ല.ഞങ്ങള്‍ എല്ലായിടത്തും തപ്പി.രാവിലെ ആയപ്പോള്‍ പൂച്ചിയും ചത്തു.അവള്‍ ഒന്നും കഴിക്കുന്നില്ലാരുന്നു. സോനു പച്ചവെള്ളം കഴിച്ചിട്ടില്ല. ഞാന്‍ പറഞ്ഞതല്ലേ അപ്പച്ചയോടു കുഞ്ഞുങ്ങളെ വെളില്‍ വിടരുതെന്ന് പറഞ്ഞു അവന്‍ ഒരേ കരച്ചിലായിരുന്നു.അതുകേട്ടപ്പോള്‍ എന്‍റെ കണ്ണുനിറഞ്ഞു പോയി. ഞാന്‍ പറഞ്ഞു..അമ്മച്ചി ഒരു പൂച്ചകുഞ്ഞിനെ എവിടുനെന്ക്കിലും വാങ്ങിച്ചു അവനു കൊടുക്ക് . അമ്മച്ചി പറഞ്ഞു.. വേണ്ടട നമുക്ക് പൂച്ച വാഴത്തില്ല.പൂച്ചിയെപ്പോലെ ഒരെണ്ണത്തിനെ ഇനി കിട്ടുകയുമില്ല.മാത്രവുമല്ല നമ്മളെ പോലെ
ആയുസ്സില്ലല്ലോ ഇതുങ്ങള്‍ക്ക്. പിന്നെ ദുഖികാനെ നേരം കാണത്തുള്ളൂ. അമ്മച്ചി പറഞ്ഞത് ശരിയാണ്ണന്നെനിക്കും തോന്നി.

കൂട്ടുകാരെ...തമാശ രൂപേണ അവതരിപ്പിച്ചെങ്കിലും പൂച്ചിയുടെ വിയോഗം എനിക്കിന്നും ഒരു ദുഖം തന്നെയാണ്.

4 comments:

കാങ്ങാടന്‍ said...

മൊത്തം വായിച്ചില്ല. പിന്നെ തരം പോലെ വായിക്കാം. ഫസ്റ്റ് കമന്റ്‌ എന്റെ വക ആയിക്കോട്ടെ എന്ന് കരുതി. ഇനിയും പ്രതീക്ഷിക്കുന്നു..

Unknown said...

bro!! നന്നയിയിട്ടുണ്ട്...ചേട്ടനാണ് ചേട്ടാ ചേട്ടന്‍ <3

neendoorukaran said...

Thank you bro.you are now my inspiration.

Unknown said...

ചേട്ടന്‍ , ഞാന്‍ മുഴുവന്‍ വായിച്ചില്ല .പക്ഷെ , കുറച്ച് വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ മനസ്സിലായി ഒരു താങ്കളുടെ തൂലികയ്ക്ക് ജീവനുണ്ട് എന്ന് ... നന്ദി